Short Vartha - Malayalam News

IPL ഫൈനൽ ഇന്ന്

ശ്രേയസ് അയ്യറിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പാറ്റ് കമ്മിൻസിന്റെ സൺറൈസേഴ്‌സ് ഹൈദരാബാദും ഇന്ന് രാത്രി 7:30 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 2024 IPL ന്റെ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. ഇന്നത്തെ ഫൈനൽ മത്സരത്തിൽ മഴ വില്ലനായാൽ മത്സരം പൂർത്തിയാക്കാൻ 120 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. എന്നാൽ അതും സാധ്യമായില്ലെങ്കിൽ കളി റിസർവ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റും. തിങ്കളാഴ്ചയും മഴ പെയ്ത് കളി സാധ്യമായില്ലെങ്കിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കൊൽക്കത്ത ജേതാക്കളാകും. ഇന്ന് ചെന്നൈയിൽ മഴ പെയ്യാൻ സാധ്യത ഇല്ലെന്നാണ് നിലവിലുള്ള കാലാവസ്ഥ പ്രവചനം.