Short Vartha - Malayalam News

IPL ഫൈനലിൽ കൊൽക്കത്തയുടെ എതിരാളികളെ ഇന്നറിയാം

IPL ൽ രണ്ടാം ക്വാളിഫയർ ഇന്ന്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഫൈനൽ ഉറപ്പാക്കാനുള്ള ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനവുമായി പ്ലേഓഫിലെത്തിയ ഹൈദരാബാദ് കൊൽക്കത്തയോട് പരാജയപ്പെട്ടതോടെയാണ് ക്വാളിഫയർ കളിക്കേണ്ടി വന്നത്. എലിമിനേറ്ററിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ എത്തിയത്. 26-ാം തീയതി ഞായറാഴ്ചയാണ് ഫൈനല്‍.