Short Vartha - Malayalam News

IPL: ഷെയ്ന്‍ വോണിനൊപ്പം റെക്കോര്‍ഡ് നേട്ടത്തില്‍ സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയാണ് മലയാളി താരം സഞ്ജു സാംസണ്‍ ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിനെതിരെ നേടിയ വിജയമാണ് സഞ്ജുവിന് ഈ റെക്കോര്‍ഡ് നേട്ടം സമ്മാനിച്ചത്. 60 മത്സരങ്ങളില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങിയ രാജസ്ഥാന്‍ 31 വിജയങ്ങളാണ് സ്വന്തമാക്കിയിട്ടുളളത്.