Short Vartha - Malayalam News

ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ്: ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യക്ക് ഭേധപ്പെട്ട സ്കോർ

ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 339 എന്ന നിലയിൽ ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചു. രവീന്ദ്ര ജഡേജയും, രവിചന്ദ്രൻ അശ്വിനും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. രണ്ട് സിക്സും 10 ഫോറും ഉൾപ്പെടെ ജഡേജ 117 പന്തിൽ നിന്ന് 86 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ്. അശ്വിൻ 112 പന്തിൽ നിന്ന് 102 റൺസ് എടുത്ത് ക്രീസിൽ തുടരുകയാണ്. ബംഗ്ലാദേശിനായി ഹസൻ മഹ്‌മൂദ്‌ ആണ് നാല് വിക്കറ്റും വീഴ്ത്തിയത്. നഹ്ദി റാണ, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.