Short Vartha - Malayalam News

ICC പുരുഷ – വനിതാ ലോകകപ്പുകളിൽ സമ്മാനത്തുക തുല്യമാക്കി

പുരുഷ, വനിതാ ലോകകപ്പ് ജേതാക്കള്‍ക്ക് തുല്യമായ സമ്മാനത്തുക പ്രഖ്യാപിച്ച് ICC. അടുത്ത മാസം തുടങ്ങുന്ന വനിതാ ട്വന്റി 20 ലോകകപ്പ് മുതൽ ഇത് പ്രാബല്യത്തില്‍ വരും. 2.34 ലക്ഷം ഡോളറാണ് (ഏകദേശം 20 കോടി രൂപ) കിരീടം നേടുന്ന ടീമിനു സമ്മാനമായി ലഭിക്കുക. 2023 ലെ ലോകകപ്പിനെ അപേക്ഷിച്ച് രണ്ടിരട്ടിയോളം വര്‍ധനവാണ് ICC സമ്മാനത്തുകയില്‍ വരുത്തിയിരിക്കുന്നത്. നേരത്തെ BCCI പുരുഷ - വനിതാ ടീമുകൾക്ക് തുല്യ വേതനം നൽകുമെന്ന് അറിയിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് UAE ലാണ് വനിതാ ടി20 ലോകകപ്പ് ആരംഭിക്കുക.