Short Vartha - Malayalam News

വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍

രാജ്യാന്തര ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. കാണ്‍പൂരില്‍ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിര്‍പുരില്‍ നടക്കുന്ന ടെസ്റ്റോടെ വിരമിക്കണമെന്നാണ് ആഗ്രഹമെന്നും സുരക്ഷാ കാരണങ്ങളാല്‍ മിര്‍പുരില്‍ കളിക്കാനായില്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരെ നടക്കുന്ന മത്സരം തന്റെ അവസാന മത്സരം ആയിരിക്കുമെന്നും താരം അറിയിച്ചു.