Short Vartha - Malayalam News

പൗരന്മാരോട് ഇസ്രായേലില്‍ നിന്ന് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ശക്തമായതോടെയാണ് സുരക്ഷിതത്വം കണക്കിലെടുത്ത് ഇസ്രായേലില്‍ നിന്നും അധിനിവേശ പാലസ്തീനില്‍ നിന്നും പൗരന്മാരോട് തിരികെ വരാന്‍ ഓസ്‌ട്രേലിയ ആവശ്യപ്പെട്ടത്. ഇസ്രായേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതയുണ്ടെന്നും ഓസ്‌ട്രേലിയ വ്യക്തമാക്കി. ഭീകരവാദ ഭീഷണി, സായുധ സംഘര്‍ഷം, ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്നിവ കാരണം ഇസ്രായേലിലെ സുരക്ഷാ സാഹചര്യം വഷളായിരിക്കുകയാണെന്നും ഓസ്‌ട്രേലിയ അറിയിച്ചു.