Short Vartha - Malayalam News

ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഓസ്‌ട്രേലിയ; ഇന്ത്യ രണ്ടാമത്

124 പോയിന്റുമായാണ് ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ICC) പുറത്തിറക്കിയ പുതിയ വാര്‍ഷിക റാങ്കിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 120 പോയിന്റുമായാണ് ഇന്ത്യ രണ്ടാം സ്ഥാനത്തുള്ളത്. ടെസ്റ്റ്, ഏകദിന, ട്വന്റി-20 എന്നിങ്ങനെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയായിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.