Short Vartha - Malayalam News

UKയിലും EUവിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ച് മെറ്റ; പ്രതിഷേധം

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ല്‍ നിന്ന് 13 ആയി കുറച്ചതിനെതിരെയാണ് UKയിലും യൂറോപ്യന്‍ യൂണിയനിലും(EU) പ്രതിഷേധം ശക്തമാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പ്രഖ്യാപനം ബുധനാഴ്ച മുതലാണ് നിലവില്‍ വന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ ചൈല്‍ഡ്ഹുഡ് എന്ന ക്യാമ്പയ്ന്‍ ഗ്രൂപ്പാണ് മെറ്റയുടെ പുതിയ നീക്കത്തിനെതിരെ രംഗത്തെത്തിയത്. 13 വയസ് മുതല്‍ ആപ്പ് ഉപയോഗിക്കാന്‍ അനുവദിക്കുന്നത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.