Short Vartha - Malayalam News

അണ്ണാമലൈ UKയിലേക്ക്; ഫെലോഷിപ്പിന് പാര്‍ട്ടി അനുമതി നല്‍കി

തമിഴ്നാട് BJP അധ്യക്ഷന്‍ കെ.അണ്ണാമലൈ UKയിലേക്ക്. മൂന്ന് മാസത്തെ ഫെലോഷിപ്പിന് പാര്‍ട്ടി അംഗീകാരം നല്‍കിയതായി അണ്ണാമലൈ അറിയിച്ചു. വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ പ്രധാനമന്ത്രി മോദിയും പാര്‍ട്ടി നേതൃത്വവും അനുമതി നല്‍കി. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി BJP ആളുകളെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാലാണിത്. ഒരു സംസ്ഥാന തലവനാണെങ്കിലും പഠിക്കണമെന്നും തിരികെ വന്ന് ആ അറിവ് ജോലിയില്‍ പ്രയോഗിക്കണമെന്നുമാണ് മോദിയുടെ ചിന്തയെന്നും അണ്ണാമലൈ പറഞ്ഞു.