Short Vartha - Malayalam News

അടുത്ത മഹാമാരി വരുന്നു; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

ഒരു മഹാമാരി കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാനാകില്ലെന്നും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സര്‍ പാട്രിക് വാലന്‍സ്. മഹാമാരിക്കായുള്ള മുന്നൊരുക്കങ്ങള്‍ക്ക് ബ്രീട്ടിഷ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രോഗനിര്‍ണയ പരിശോധനകള്‍, വാക്‌സിനുകള്‍, ചികിത്സകള്‍ എന്നിങ്ങനെയുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരികള്‍ സംബന്ധിച്ചുള്ള WHOയുടെ നിര്‍ദേശങ്ങളെക്കുറിച്ചും വാലന്‍സ് പരാമര്‍ശിച്ചു. പൊയിസിലെ ഹേ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് പാട്രിക് വാലന്‍സ് ഇക്കാര്യം പറഞ്ഞത്.