Short Vartha - Malayalam News

റഫയില്‍ ആക്രമണം തുടര്‍ന്നാല്‍ ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് UK

ഗസയിലെ മാനുഷിക ജീവിതം ദുരിതമാകുന്നതിനെ തുടര്‍ന്നാണ് UK ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് റദ്ദാക്കാന്‍ ആലോചിക്കുന്നത്. ഇസ്രായേല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് വ്യക്തമായാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. റഫയിലെ കരയാക്രമണം അവസാനിപ്പിക്കാനായി മറ്റു സഖ്യ കക്ഷികളുമായി ചേര്‍ന്ന് UK ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.