Short Vartha - Malayalam News

UKയും ഇന്ത്യയും തമ്മിലുള്ള പുതിയ വ്യാപാര കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

രണ്ട് വര്‍ഷമായി സ്വതന്ത്ര വ്യാപാര ഉടമ്പടി സംബന്ധിച്ച് രണ്ട് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്ന കരാറുകള്‍ക്കൊന്നും അന്തിമരൂപം നല്‍കാന്‍ കഴിയില്ലെന്ന വ്യവസ്ഥയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. വോട്ടെടുപ്പിന് ശേഷമെ കരാറുകളില്‍ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു.