Short Vartha - Malayalam News

ഗസയില്‍ ആദ്യഘട്ടമായി 10 ടണ്‍ ഭക്ഷ്യവസ്തുകള്‍ എയര്‍ഡ്രോപ്പ് ചെയ്ത് UK

ആദ്യമായാണ് ഗസയില്‍ UK മാനുഷിക സഹായങ്ങള്‍ എയര്‍ഡ്രോപ്പ് ചെയ്യുന്നത്. വെള്ളം, അരി, പാചക എണ്ണ, ഭക്ഷ്യമാവ്, ടിന്‍ സാധനങ്ങള്‍, ബേബി ഫുഡ് എന്നിവ തിങ്കളാഴ്ച റോയല്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ ഗസയുടെ വടക്കന്‍ തീരപ്രദേശത്ത് എത്തിച്ചു. സഹായ വസ്തുക്കളുമായി ജോര്‍ദാനിലെ അമ്മാനില്‍ നിന്നാണ് RAF A400M വിമാനം പുറപ്പെട്ടതെന്ന് UK പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന രക്ഷാസമിതി പ്രമേയത്തെയും UK പിന്തുണച്ചു.