Short Vartha - Malayalam News

ലണ്ടനില്‍ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ PhD വിദ്യാര്‍ത്ഥി മരിച്ചു

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിഹേവിയറല്‍ സയന്‍സില്‍ PhD ചെയ്യുകയായിരുന്ന ചീസ്ത കൊച്ചാറാണ് (33) മരിച്ചത്. നേരത്തെ നീതി ആയോഗില്‍ ജോലി ചെയ്തിരുന്ന ചീസ്ത, സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (COAI) ഡയറക്ടര്‍ ജനറലായിരുന്ന വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ ഡോ എസ്.പി കൊച്ചാറിന്റെ മകളാണ്. മാര്‍ച്ച് 19ന് സൈക്കിളില്‍ വീട്ടിലേക്ക് പോകവെയാണ് ചീസ്ത കൊച്ചാറിനെ ട്രക്ക് ഇടിച്ചത്.