Short Vartha - Malayalam News

വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്ത 5 വിഭാഗക്കാര്‍ക്ക് ഇനി 6 മാസം വരെ UAEയില്‍ തുടരാം

പുതുക്കിയ വിസ നിര്‍ദേശം അനുസരിച്ച് ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ, വിധവകള്‍/ വിവാഹമോചിതര്‍, സ്റ്റുഡന്റ് വിസയില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍, മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ പ്രൊഫഷനലുകള്‍ എന്നിവര്‍ക്കാണ് ആറ് മാസം വരെ തുടരാനാവുക. വൈദഗ്ധ്യമുള്ള പ്രൊഫഷനുകളുള്ള താമസക്കാര്‍, പ്രോപ്പര്‍ട്ടി ഉടമകള്‍ എന്നിവര്‍ക്ക് വിസ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് UAEയില്‍ താമസിക്കാന്‍ സാധിക്കും.