കുടുംബ, വാണിജ്യ, സന്ദര്‍ശന വിസകള്‍ പുനരാരംഭിച്ച് കുവൈറ്റ്

പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ച് ഇന്ന് മുതല്‍ വിസകള്‍ അനുവദിച്ചു തുടങ്ങും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹിന്റെ നിര്‍ദേശ പകാരം രാജ്യത്തെ വാണിജ്യ, സാമ്പത്തിക, വിനോദ സഞ്ചാര മേഖലകളെ വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.