Short Vartha - Malayalam News

കുവൈത്ത് തീപിടുത്തം; ആദ്യം തീപടര്‍ന്നത് സെക്യൂരിറ്റി കാബിനില്‍ നിന്നാണെന്ന് NBTC

ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നെന്നും ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിയ നിലയില്‍ ആയിരുന്നുവെന്നും NBTC അറിയിച്ചു. തീ മൂലമുണ്ടായ ശക്തമായ പുകയില്‍ ശ്വാസം മുട്ടിയാണ് പലര്‍ക്കും ജീവപായം സംഭവിച്ചതെന്നും ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. താമസ സ്ഥലത്ത് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.