കുവൈത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ടു മലയാളികളുള്‍പ്പെടെ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ കുവൈത്തിലെ സെവന്‍ത് റിങ് റോഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന തൊഴിലാളികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
കുവൈത്തിലെ പൊതുമാപ്പ് കാലാവധി അവസാനിച്ചു
കുവൈത്തിലെ നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഇന്നലെ അവസാനിച്ചതോടെ നിയമലംഘകർക്കായുള്ള പരിശോധനകൾ ഇന്നുമുതൽ കർശനമാക്കും. താമസ നിയമലംഘകരെ കണ്ടെത്തിയാൽ അവർക്ക് ആജീവനാന്ത പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് കുവൈത്ത് മന്ത്രാലയം അറിയിച്ചു. മാർച്ച് 17ന് ആരംഭിച്ച പൊതുമാപ്പ് ജൂൺ 17ന് അവസാനിരിക്കെ രണ്ടാഴ്ച കൂടി കാലാവധി നീട്ടുകയായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അതത് എംബസികള്‍ വഴിയാകും ധനസഹായം വിതരണം ചെയ്യുക. ഇന്ത്യക്കാരടക്കം 50 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്. ഇതില്‍ 24 പേര്‍ മലയാളികളാണ്. മംഗഫില്‍ പ്രവാസി തൊഴിലാളികള്‍ താമസിച്ചിരുന്ന ആറു നില കെട്ടിടത്തിലാണ് ജൂണ്‍ 12ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.
കുവൈത്ത് ദുരന്തം: മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേകം ക്രമീകരിച്ച ആംബുലന്‍സുകളില്‍ മൃതദേഹം വീടുകളിലെത്തിക്കും. കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
കേന്ദ്രം ക്ലിയറന്‍സ് നല്‍കിയില്ല; വീണാ ജോര്‍ജിന്റെ കുവൈത്ത് യാത്ര മുടങ്ങി
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കുവൈറ്റിലേക്ക് പോകുകയാണെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് യാത്ര മുടങ്ങിയത്. കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കിയില്ല. മന്ത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടരുകയാണ്.
കുവൈത്ത് തീപിടിത്തം; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു
ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ C 130 J വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും. നാളെ രാവിലെ 8.30 ഓടെ വ്യോമസേന വിമാനം കൊച്ചിയിലെത്തുമെന്നാണ് സൂചന. 45 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം.
കുവൈത്ത് തീപിടുത്തം; ആദ്യം തീപടര്‍ന്നത് സെക്യൂരിറ്റി കാബിനില്‍ നിന്നാണെന്ന് NBTC
ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നെന്നും ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിയ നിലയില്‍ ആയിരുന്നുവെന്നും NBTC അറിയിച്ചു. തീ മൂലമുണ്ടായ ശക്തമായ പുകയില്‍ ശ്വാസം മുട്ടിയാണ് പലര്‍ക്കും ജീവപായം സംഭവിച്ചതെന്നും ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. താമസ സ്ഥലത്ത് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.
കുവൈത്ത് തീപിടിത്തം; ദുഃഖസൂചകമായി നാളത്തെ എല്ലാ പരിപാടികളും റദ്ദാക്കി കോണ്‍ഗ്രസ്
സംഭവത്തില്‍ KPCC പ്രസിഡന്റ് കെ. സുധാകരന്‍ MP അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. മരിച്ചവരുടെ കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുകയാണെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് എല്ലാ സഹായവും നല്‍കുമെന്ന് കുവൈത്ത്
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കുവൈത്ത് ഇന്ത്യക്ക് എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചത്. അതേസമയം കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
കുവൈത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യൂസഫലിയും രവി പിള്ളയും
കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് വ്യവസായികളായ എം.എ. യൂസഫലിയും രവിപിള്ളയും. യൂസഫലി അഞ്ച് ലക്ഷം രൂപ വീതവും രവിപിളള രണ്ട് ലക്ഷം രൂപ വീതവും നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടേത് ഉള്‍പ്പടെ ഒരു കുടുംബത്തിന് 14 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായാണ് നോര്‍ക്ക അറിയിച്ചിരിക്കുന്നത്.