Short Vartha - Malayalam News

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അതത് എംബസികള്‍ വഴിയാകും ധനസഹായം വിതരണം ചെയ്യുക. ഇന്ത്യക്കാരടക്കം 50 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്. ഇതില്‍ 24 പേര്‍ മലയാളികളാണ്. മംഗഫില്‍ പ്രവാസി തൊഴിലാളികള്‍ താമസിച്ചിരുന്ന ആറു നില കെട്ടിടത്തിലാണ് ജൂണ്‍ 12ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.