Short Vartha - Malayalam News

കുവൈത്തില്‍ തീപിടിത്തം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിലെ അബ്ബാസിയയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളയ്ക്കല്‍ (40), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിന്‍ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ ഇവര്‍ ഇന്നലെ വൈകിട്ടാണ് കുവൈത്തില്‍ തിരിച്ചെത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.