Short Vartha - Malayalam News

അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു; കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്. കരയിലെയും ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു കിടക്കുന്ന മണ്ണ് മാറ്റിയും സൈന്യം പരിശോധന നടത്തും. മണ്ണില്‍ 15 മീറ്റര്‍ ആഴത്തില്‍ മെറ്റല്‍ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാര്‍ സംവിധാനവും സൈന്യം ഇന്ന് തിരച്ചിലിനായി എത്തിക്കും. എന്‍ഡിആര്‍എഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും.