Short Vartha - Malayalam News

കുവൈത്ത് തീപിടുത്തത്തില്‍ മരിച്ച ബിനോയ് തോമസിന് വീട് നല്‍കുമെന്ന് മന്ത്രി കെ. രാജന്‍

ചാവക്കാട് നഗരസഭ 20 ന് യോഗം ചേര്‍ന്ന് ബിനോയ് തോമസിന് ലൈഫില്‍ വീട് നല്‍കുന്ന അജണ്ട അംഗീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നും ബിനോയ് തോമസിന്റെ വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി കെ. രാജന്‍ പറഞ്ഞു. ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍. ബിന്ദുവും പറഞ്ഞിരുന്നു. കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തത്തിലാണ് ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചത്.