Short Vartha - Malayalam News

വയനാട് ദുരന്തം; അടിയന്തര ധനസഹായം നല്‍കി തുടങ്ങി

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുളള അടിയന്തര ധനസഹായമായ 10000 രൂപ നല്‍കിതുടങ്ങിയെന്ന് റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു. അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയത്. അതില്ലാത്തവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങും. ഓഗസ്റ്റ് 20നുള്ളില്‍ ദുരന്തബാധിതരെ വാടക വീടുകളിലേക്ക് മാറ്റാനാകുമെന്നാണ് കരുതുന്നത്. ബന്ധുവീടുകളില്‍ താമസിക്കുന്നവര്‍ ആണെങ്കിലും സര്‍ക്കാര്‍ അനുവദിച്ച വാടക ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.