Short Vartha - Malayalam News

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ; പഠനത്തിനായി വിദഗ്ധ സമിതിയെ അയക്കുമെന്ന് മന്ത്രി കെ. രാജൻ

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ പഠനത്തിനായി വിദഗ്ധ സമിതിയെ പ്രദേശത്തേക്ക് അയക്കുമെന്ന് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. പ്രദേശത്ത് ചെറുതും വലുതുമായി 24 ഇടങ്ങളിൽ ഉരുൾപൊട്ടിയതായാണ് പരിശോധനയിൽ വ്യക്തമായത്. ദുരിതബാധിതർക്കുള്ള സഹായം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. വിലങ്ങാട് ടൗൺ, ഉരുട്ടിപ്പാലം, മഞ്ഞച്ചിലി, മലയങ്ങാട്, പാലൂർ തുടങ്ങിയ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച മന്ത്രി ഉരുൾപൊട്ടലിൽ മരണമടഞ്ഞ മാത്യു മാസ്റ്ററുടെ വീടും സന്ദർശിച്ചു.