Short Vartha - Malayalam News

വയനാട് ദുരന്തം: തൊഴിൽമേളയിൽ 67 അപേക്ഷകൾ ലഭിച്ചു

വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് ജോലി നൽകുന്നതിനായി സംഘടിപ്പിച്ച തൊഴിൽമേളയിൽ 67 അപേക്ഷകൾ ലഭിച്ചുവെന്ന് മന്ത്രി കെ. രാജൻ. ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിൽ നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 17 കമ്പനികൾ ആദ്യഘട്ടത്തിൽ തൊഴിൽ നൽകാൻ തയ്യാറായി മേളയിൽ പങ്കെടുത്തു. 57 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേവല പുനരധിവാസമല്ല മാതൃകാപരമായ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.