Short Vartha - Malayalam News

ദുരിതബാധിതരെ ഒഴിഞ്ഞു കിടക്കുന്ന വീടുകളിലേക്കും റിസോര്‍ട്ടുകളിലേക്കും മാറ്റും: മന്ത്രി കെ. രാജന്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ ഉടന്‍ തന്നെ മാറ്റുമെന്നും ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും റവന്യൂ മന്ത്രി കെ. രാജന്‍. മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കണക്ക് PWD എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ചൂരല്‍മല, വെള്ളാര്‍മല അടക്കം തകര്‍ന്ന സ്‌കൂളുകളിലെ കുട്ടികളുടെ തുടര്‍ പഠനത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.