Short Vartha - Malayalam News

വയനാട് ദുരന്തം; ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി ലഭിച്ചതായി മന്ത്രി കെ. രാജന്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് ലഭിച്ചതായി മന്ത്രി കെ. രാജന്‍ അറിയിച്ചു. ഇതോടെ 427 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്നു സാധ്യമാക്കുമെന്നും ജനകീയ തിരച്ചില്‍ നാളെ വീണ്ടും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.