Short Vartha - Malayalam News

കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ച സ്റ്റെഫിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

സഹകരണ- തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവനാണ് തീപ്പിടിത്തത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാമിന്റെ വീട്ടിലെത്തി മാതാപിതാക്കളായ സാബു എബ്രഹാമിനും ഷേര്‍ലി സാബുവിനും ധനസഹായം കൈമാറിയത്. സര്‍ക്കാര്‍ സഹായമായ അഞ്ച് ലക്ഷം, വ്യവസായി യൂസഫലി നല്‍കിയ അഞ്ച് ലക്ഷം, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക നല്‍കിയ രണ്ടു ലക്ഷം, വ്യവസായി രവി പിള്ള നല്‍കിയ രണ്ടു ലക്ഷം രൂപ എന്നിവയെല്ലാം മന്ത്രി കൈമാറി.