Short Vartha - Malayalam News

കുവൈത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് വർഷത്തെ ശമ്പളം നൽകും

കുവൈത്തിലുണ്ടായ തീപിടിത്തം ദൗർഭാഗ്യകരമായ സംഭവമാണെന്നും മരിച്ചവരുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും NBTC മാനേജിങ് ഡയറക്ടര്‍ കെ.ജി. എബ്രഹാം പറഞ്ഞു. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇൻഷുറൻസ് തുകയ്ക്കും പുറമെ മരിച്ചവരുടെ നാലുവർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നൽകുമെന്നും കെ.ജി. എബ്രഹാം അറിയിച്ചു.