Short Vartha - Malayalam News

കുവൈത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് കേന്ദ്രം 50 ലക്ഷം ധനസഹായം നൽകണം: രാജ്മോഹൻ ഉണ്ണിത്താൻ

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 50 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്ന് കാസര്‍ഗോഡ് MP രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കേരള സർക്കാരും മരിച്ചവരുടെ സാമ്പത്തിക നിലവാരത്തിന് അനുസരിച്ച് ധനസഹായം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള MP മാർ ഒരുമിച്ച് പ്രധാനമന്ത്രിയെ കണ്ട് ധന സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.