Short Vartha - Malayalam News

കുവൈത്തില്‍ വീണ്ടും തീപിടിത്തം; ഒമ്പത് പേര്‍ക്ക് പരിക്ക്

കുവൈത്തിലെ മെഹബൂലയില്‍ ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്ന് ചാടിയവരുടെ അവസ്ഥ അല്‍പം ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.