Short Vartha - Malayalam News

കേരളത്തിന്റെ അന്ത്യാഞ്ജലി; പ്രവാസികളുടെ മൃതദേഹം വീടുകളിലേക്ക് പുറപ്പെട്ടു

നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടു പോയി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, കീര്‍ത്തി വര്‍ധന്‍ സിങ് എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു. പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം. തമിഴ്‌നാട് സ്വദേശികളായ ഏഴ് പേരുടെ മൃതദേഹം ആംബുലന്‍സുകളില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.