Short Vartha - Malayalam News

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കസ്റ്റംസ് തുറമുഖമായി അംഗീകാരം ലഭിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സെക്ഷൻ 7 A പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമായ നിയമപരമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്.