Short Vartha - Malayalam News

സാന്‍ ഫെര്‍ണാണ്ടോ നാളെ വിഴിഞ്ഞം തുറമുഖം വിടും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ നാളെ രാവിലെ തിരികെ പോകും. കപ്പലില്‍ നിന്ന് കണ്ടെയ്‌നറുകള്‍ ഇറക്കുന്നത് പുരോഗമിക്കുകയാണ്. നിലവില്‍ ആയിരത്തിലധികം കണ്ടെയ്‌നറുകള്‍ യാര്‍ഡില്‍ ഇറക്കിക്കഴിഞ്ഞു. ആകെ 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. കൊളംബോ തുറമുഖമാണ് സാന്‍ ഫെര്‍ണാണ്ടോയുടെ അടുത്ത ലക്ഷ്യം.