Short Vartha - Malayalam News

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ സ്വപ്‌നപദ്ധതി വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മന്ത്രിമാരായ ജി.ആര്‍. അനില്‍, വി.ശിവന്‍കുട്ടി, കെ. രാജന്‍, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു. ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോ ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായ വിഴിഞ്ഞം സംസ്ഥാനത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തുന്നത്.