Short Vartha - Malayalam News

ആദ്യ ചരക്ക് കപ്പല്‍ വിഴിഞ്ഞം തീരത്ത്

ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോയെന്ന കപ്പല്‍ കണ്ടെയ്നറുകളുമായി വിഴിഞ്ഞം തുറമുഖത്തേക്ക് എത്തി. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പലിനെ സ്വീകരിച്ചത്. ബര്‍ത്തിംഗിന് ശേഷം ക്ലിയറന്‍സ് നടപടികള്‍ നടക്കും. മെഡിക്കല്‍ ക്ലിയറന്‍സിന് ശേഷം കണ്ടെയ്‌നറുകള്‍ ഇറക്കും. നാളെയാണ് വിഴിഞ്ഞത്ത് ട്രയല്‍ റണ്‍ നടക്കുക. ഇതിന്റെ ഭാഗമായി 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്.