Short Vartha - Malayalam News

വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാത്കാരത്തിലേക്ക്; ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തും

ട്രയല്‍ റണ്ണിന് സജ്ജമായി വിഴിഞ്ഞം തുറമുഖം. ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ച്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടും. രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക് ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് പ്രവര്‍ത്തനസജ്ജമാകുന്നത്. രാജ്യാന്തര ചരക്ക് നീക്കത്തിന്റെ നിര്‍ണായ കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്. വര്‍ഷം പത്തു ലക്ഷം കണ്ടയ്നറുകള്‍ കൈകാര്യം ചെയ്യാനാകുന്ന വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.