Short Vartha - Malayalam News

വിഴിഞ്ഞത്ത് ഇന്ന് പുതിയ മദർഷിപ്പ് എത്തും

വിഴിഞ്ഞം തീരത്തേക്ക് പുതിയ കപ്പൽ വരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ മദർഷിപ്പായ 'ഡെയ്‍ല' എന്ന ഭീമൻ കപ്പലാണ് ഇന്ന് രാവിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് എത്തുക. ഈ കപ്പലിന് 13,988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. സ്പെയിനിലെ മലാഗ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച കപ്പൽ മുംബൈ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്.