Short Vartha - Malayalam News

വിഴിഞ്ഞം തുറമുഖത്തിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ചു: മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ വികസനത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് തന്നെ അഭിമാന മുഹൂര്‍ത്തമാണിത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏട് ആരംഭിക്കുകയാണ്. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളൂ. ഇതിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.