Short Vartha - Malayalam News

സാന്‍ ഫെര്‍ണാണ്ടോ ഇന്ന് മടങ്ങും; വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ തുറമുഖം വിടുന്നതിന് തൊട്ടുപിന്നാലെ ചരക്കെടുക്കാന്‍ ആദ്യ ഫീഡര്‍ കപ്പല്‍ മാരിന്‍ ആസൂര്‍ എത്തും. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി. സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ മടങ്ങിയതിന് ശേഷമായിരിക്കും മറീന്‍ അസറിന് ബര്‍ത്തിങ് അനുവദിക്കുക. സീസ്പന്‍ സാന്‍ഡോസ് എന്ന ഫീഡര്‍ കപ്പലും അടുത്തദിവസം എത്തും.