Short Vartha - Malayalam News

വിഴിഞ്ഞത്ത് ആദ്യമെത്തുക രണ്ടായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പല്‍

വിഴിഞ്ഞത്ത് ജൂലൈ 12ന് ട്രയല്‍ റണ്ണിനെത്തുക ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെര്‍സ്‌ക് ലൈനിന്റെ ചാറ്റേഡ് മദര്‍ഷിപ്പായ 'സാന്‍ ഫെര്‍ണാണ്ടോ' എന്ന കപ്പല്‍. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പല്‍ ചൈനയിലെ ഷിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. വിഴിഞ്ഞത്ത് സജ്ജമാക്കിയ എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നും 23 യാര്‍ഡ് ക്രെയ്‌നുകളും കപ്പലിലെ മുഴുവന്‍ ചരക്കും വിഴിഞ്ഞത്തിറക്കും. പിന്നീട് അടുത്ത രണ്ട് മാസക്കാലത്ത് ലോകോത്തര കമ്പനികളുടെ കപ്പലുകള്‍ വിഴിഞ്ഞത്ത് വന്നുപോകും.