Short Vartha - Malayalam News

വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ 12ന്; മദര്‍ഷിപ്പ് നാളെയെത്തും

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍ ഓപ്പറേഷന്‍ 12ന് ആരംഭിക്കും. ആദ്യത്തെ കണ്ടെയ്നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോ ഇന്ന് അര്‍ദ്ധരാത്രിയോടെ പുറംകടലില്‍ എത്തും. രാവിലെ ആറുമണിയോടെ ബര്‍ത്തില്‍ അടുക്കും. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മദര്‍ഷിപ്പിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കും. ഇന്ത്യയിലെ തന്നെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യും.