Short Vartha - Malayalam News

വിഴിഞ്ഞം തീരത്ത് ആദ്യ ചരക്ക് കപ്പൽ എത്തി; ഇന്ന് ട്രയൽ റൺ

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിലേക്ക്. ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്ന് രണ്ടായിരത്തോളം കണ്ടെയ്നറുകളുമായി ഇന്നലെ എത്തിയ സാൻ ഫെർണാണ്ടോ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. തുടര്‍ന്ന് ട്രയൽ റൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രിയും പങ്കെടുക്കും.