Short Vartha - Malayalam News

പാരിസ് ഒളിമ്പിക്‌സ്: മലയാളി താരങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ചു

പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മലയാളിതാരങ്ങള്‍ക്കും അത്‌ലറ്റിക്‌സ് ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍ക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍ (റിലേ ), അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ ജമ്പ്), പി.ആര്‍. ശ്രീജേഷ് (ഹോക്കി), എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റന്‍ ) എന്നിവര്‍ക്കാണ് തുക ലഭിക്കുക. ഒളിമ്പിക്‌സ് പരിശീലനത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കുമാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.