Short Vartha - Malayalam News

കര്‍ണാടക മണ്ണിടിച്ചില്‍; മലയാളി രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോകണമെന്ന നിര്‍ദേശവുമായി പോലീസ്

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളി രക്ഷാപ്രവര്‍ത്തകരോട് മടങ്ങി പോകാന്‍ നിര്‍ദേശിച്ച് കര്‍ണാടക പോലീസ്. അപകട സ്ഥലത്ത് സൈന്യം മാത്രം മതിയെന്നും അരമണിക്കൂറിനകം മറ്റുള്ളവര്‍ സ്ഥലത്തുനിന്ന് മാറണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മലയാളി രക്ഷാപ്രവര്‍ത്തകരോട് കര്‍ണാടക പോലീസ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അതേസമയം കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലും തുടരുകയാണ്.