Short Vartha - Malayalam News

ഷിരൂര്‍ മണ്ണിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ നിയമനം

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുബത്തിന് കൈത്താങ്ങായി സഹകരണ വകുപ്പ്. അര്‍ജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ നിയമനം നല്‍കി. മന്ത്രി വി.എന്‍. വാസവനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായി അറിയിച്ചത്. സാധാരണക്കാര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി അറിയിച്ചു.