Short Vartha - Malayalam News

ഷിരൂർ രക്ഷാദൗത്യം: ഡ്രഡ്ജർ അടുത്ത ആഴ്ച എത്തിക്കും

ഷിരൂരിൽ മണ്ണിടിച്ചതിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിനായി ഗോവയിൽ നിന്ന് അടുത്തയാഴ്ച ഡ്രഡ്ജർ എത്തിക്കും. ഉത്തര കന്നട ജില്ലാ ഭരണകൂടവും ഡ്രഡ്ജർ കമ്പനിയും ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമാകും ഡ്രഡ്ജർ എത്തിക്കുക. മറ്റു പരിശോധനകളെല്ലാം പൂർത്തിയായി എന്നും നിലവിലെ കാലാവസ്ഥ ഡ്രഡ്ജിങ് നടത്തുന്നതിന് അനുകൂലമല്ലെന്നും ഡ്രഡ്ജർ കമ്പനി അറിയിച്ചു.