Short Vartha - Malayalam News

പാരീസ് ഒളിമ്പിക്‌സ്: നീന്തല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന സാങ്കേതിക സംഘത്തില്‍ മലയാളിയും

പാരീസ് ഒളിമ്പിക്സ് നീന്തല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന സാങ്കേതിക സംഘത്തിലേക്ക് ദേശീയ നീന്തല്‍ ഫെഡറേഷന്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്. രാജീവിനെ ഉള്‍പ്പെടുത്തി. ലോക നീന്തല്‍ ഫെഡറേഷന്‍ ഏഷ്യയില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ചുപേരില്‍ ഒരാളാണ് രാജീവ്. 2016 ബ്രസീല്‍ ഒളിമ്പിക്സിലും ഇദ്ദേഹം റഫറിയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് സ്വദേശിയാണ് രാജീവ്.