Short Vartha - Malayalam News

കര്‍ണാടകയില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവറെയും ലോറിയും ഇനിയും കണ്ടെത്താനായില്ല

കര്‍ണാടകയിലെ അംഗോളയില്‍ മണ്ണിടിച്ചിലില്‍ അപകടത്തല്‍പ്പെട്ട ലോറി ഡൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ ഇതുവരെ കണ്ടെത്താനായില്ല. ലോറിയുടെ ജി.പി.എസ് അവസാനം കാണിച്ചത് മണ്ണിടിഞ്ഞ ഭാഗത്താണ്. ബോംബയിലേക്ക് ചരക്കുമായി പോകുകയായിരുന്നു അര്‍ജുന്‍. ജൂലൈ 16 നാണ് അര്‍ജുന്‍ ലോറിയുമായി സഞ്ചരിച്ച കര്‍ണാടക ഷിരൂര്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായത്.